ദുര്‍ഗാഷ്ടമി
".....എത്രയും വേഗം നീ കേരളത്തിലേക്കു പോകണം. കാരണം നിന്‍ റെ കുലദൈവങ്ങള്‍ ആകെ കോപത്തിലാണ്. അവര്‍ വലിയ നാശം വിതച്ചുകൊണ്ട്കുടുംബത്തെ മുച്ചൂടും മുടിപ്പിച്ചുകൊണ്ടിരിക്കുന്നു. മഹാമാന്ത്രികനായിരുന്ന നിന്‍റെ മുത്തച്ഛന്‍ ഒരു ചുടലമാന്ത്രികനെ ഓടിച്ചു നാടുകടത്തിയിട്ടുണ്ട്. അവന്‍ നിന്‍റെ കുടുംബത്തിന്‍റെ നാശത്തിന്കാരണമായി. നിന്‍റെ മുത്തച്ഛന്‍റെ ദുഷ്കര്‍മ്മങ്ങളും വിപത്തിലേക്കു നയിച്ചു. ഇപ്പോള്‍ ഉത്തസ്വാമി എന്ന ആചുടലമാന്ത്രികന്‍ ഇല്ല. അവന്‍റെ സ്ഥാനത്ത്ഒരു പെണ്ണിനെയാണ്കാണുന്നത്. മന്ദാരയക്ഷിണിയുടെ ശക്തിയുള്ള ഉഗ്രയായ ഒരുസ്ത്രീ. നീഎതിരിടേണ്ടത്അവളെയാണ്. നീഉടന്‍തന്നെ...