മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍
വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍
"കാലം ചെല്ലുമ്പോള്‍ ജനാധിപത്യവും അധഃപതിക്കും. അതിലും ചാതുര്‍ വര്‍ണ്യം നടപ്പാക്കപ്പെടും. ഒരു വ്യക്തിയും അവന്‍റെ പരിവാരങ്ങളും നമ്മെ അടക്കി ഭരിക്കാന്‍ തുടങ്ങും. നമ്മുടെ വോട്ട് നിസഹായമായി തിരസ്കരിക്കപ്പെടുന്നത് കണ്ട് നാം സ്തബ്ധരായി നില്‍ക്കും. നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ പുതിയ ജനാധിപത്യ രാജാവും അവന്‍റെ പരിവാരങ്ങളും ചവിട്ടിമെതിക്കും. നിയമങ്ങള്‍ ദുര്ബലന്മാര്‍ക്കു മാത്രമായി മാറും. ഒരു നാള്‍ ആരെങ്കിലും അതിനെ എതിര്‍ക്കും. അടിമയായിപ്പോയ സമൂഹം എതിര്‍ത്തവനെ പരിഹസിക്കും. അപ്പോള്‍ അവന്‍ നിര്‍ദയനായി മാറും. അവന്‍റെ...